അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തര പേപ്പർ കാണാനില്ല; സംഭവം തൊടുപുഴ ന്യൂമാന്‍ കോളേജില്‍

Jaihind Webdesk
Thursday, July 15, 2021

ഇടുക്കി : തൊടുപുഴ ന്യൂമാൻ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തര പേപ്പർ കാണാനില്ല. അവസാന വർഷ പരീക്ഷ എഴുതിയ ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാ​ഗത്തിലെ 20 വിദ്യാർത്ഥികളുടെ ഉത്തരപേപ്പറാണ് നഷ്ടപ്പെട്ടത്. ഇതോടെ ഇവരുടെ  പരീക്ഷാഫലം യുണിവേഴ്സിറ്റി തടഞ്ഞുവെച്ചിരിക്കുകയാണ്.

ആറുമാസം മുമ്പാണ് ബികോം അവസാന വർഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാ​ഗം വിദ്യാർത്ഥികളുടെ പരീക്ഷ നടന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ തൊടുപുഴ ന്യൂമാൻ കോളേജിലെ 20 വിദ്യാർത്ഥികളുടെ ഫലം യൂണിവേഴ്സിറ്റി തടഞ്ഞു വച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ അന്വേഷണത്തിലാണ് ഉത്തര പേപ്പർ നഷ്ടപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. ഇതോടെ സപ്ലിമെന്‍ററി പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.