കെ എം ഷാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി

Jaihind News Bureau
Saturday, October 24, 2020

കെ എം ഷാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പാപ്പിനിശേരി സ്വദേശി തേജസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുള്ളത്. വധിക്കാന്‍ 25 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കെഎം ഷാജിയുടെ പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡിജിപിക്കും കെ എം ഷാജി എംഎൽഎ പരാതി നൽകിയിരുന്നു മുംബൈയില്‍ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും മകന് ബന്ധമില്ലെന്നാണ് തേജസിൻ്റെ പിതാവ് പറയുന്നത്. സംഭാഷണം പുറത്തായതിന് പിന്നാലെ തേജസ് വീട്ടില്‍ നിന്ന് പോയി. ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. മകന്‍ സിപിഎം അനുഭാവിയാണെന്നും കുടുംബം പറയുന്നു.