സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതി കസ്റ്റംസിന് അനുമതി നല്‍കിയത്. പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ ജയില്‍ വാര്‍ഡന്‍റെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യല്‍.
സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ച വിവരങ്ങളുടെ പകര്‍പ്പ് എന്‍ഐഎ കഴിഞ്ഞ ദിവസം കസ്റ്റംസിന് കൈമാറിയിരുന്നു.