തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി, സംഭവം പൂന്തുറ ബീമാപള്ളിയില്‍

Jaihind Webdesk
Friday, August 16, 2024

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പൂന്തുറയിലാണ് സംഭവം. കടൽത്തീരത്തോടെ ചേർന്ന പ്രദേശത്താണ് മൃതദ്ദേഹം കണ്ടത്. പോലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസും സുഹൃത്തും ഒളിവിലാണ്. ബീമാപ്പള്ളി സ്വദേശികളായ ഇവർക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് തലസ്ഥാനത്ത് ഗുണ്ടാ സംഘ തലവനായ വെട്ടുകത്തി ജോയ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ജോയിയെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.