‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തരൂർ’; മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

Sunday, November 27, 2022

 

കൊച്ചി: താനും ശശി തരൂരും കണ്ടാൽ മിണ്ടില്ല എന്ന മാധ്യമ വാർത്ത കളവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് തങ്ങൾ ഏറെ നേരം സംസാരിച്ചതാണന്നും ആരോടും മിണ്ടാതിരിക്കുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂർ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും മാധ്യമങ്ങൾ വാർത്ത കെട്ടി ചമയ്ക്കുകയാണെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.