ഗുരൂവായൂർ ക്ഷേത്രത്തിലെ ഥാറിന് പുനർലേലത്തിൽ 43 ലക്ഷം; സ്വന്തമാക്കിയത് വിഘ്‌നേഷ് വിജയകുമാർ

Jaihind Webdesk
Monday, June 6, 2022

തൃശൂർ :  ഗുരൂവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന് പുനർലേലത്തിൽ 43 ലക്ഷം. വിഘ്‌നേഷ് വിജയകുമാർ ആണ് ഥാർ ലേലം കൊണ്ടത്. 15.10 ലക്ഷം രൂപയ്‌ക്ക് പ്രവാസിയായ അമൽ മുഹമ്മദ് ലേലം കൊണ്ട വാഹനമാണ് പുനർ ലേലത്തിൽ 43 ലക്ഷം ലഭിച്ചത്. അമൽ മുഹമ്മദിന്‍റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന കോടതിയെ സമീപിച്ചിരുന്നു.

അന്ന് ലേലത്തിൽ പങ്കെടുത്തത് ഒരാൾ മാത്രമായിരുന്നു. പ്രവാസിയായ അമൽ മുഹമ്മദ് അലി 15.10 ലക്ഷം രൂപയ്‌ക്കായിരുന്നു അന്ന് ലേലം ഉറപ്പിച്ചത്. വേണ്ടത്ര പ്രചാരവും സമയവും നൽകാതെ തിടുക്കത്തിലാണ് അന്ന് ലേലം നടത്തിയത് എന്ന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദേവസ്വം കമ്മീഷണർ വീണ്ടും ലേലം നടത്താൻ തീരുമാനിച്ചത്.

ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതൽ പ്രചാരണം നൽകിയിരുന്നതിനാൽ . അതുകൊണ്ട് കൂടുതൽ ആളുകളും എത്തിയിരുന്നു. വാശിയേറിയ ലേലത്തിലാണ് വിഘ്‌നേഷിന് 43 ലക്ഷത്തിന് ഥാർ ഉറപ്പിച്ചത്. ഇതുകൂടാതെ ജിഎസ്ടിയും അടക്കണം. കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയതാണ് വാഹനം.