‘വിഴിഞ്ഞം തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നന്ദി’; കരണ്‍ അദാനി

Jaihind Webdesk
Friday, July 12, 2024

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി നിശ്ചയദാർഢ്യത്തോടെ നിലകൊണ്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നന്ദി പറഞ്ഞ് അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ സിഇഒ കരൺ അദാനി. പദ്ധതിക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും കരണ്‍ അദാനി നന്ദി അറിയിച്ചു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം.പി ശശി തരൂർ തുടങ്ങിയവർക്കും കരൺ അദാനി നന്ദി പറഞ്ഞു.

തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നന്ദി പറയുന്നു എന്നായിരുന്നു കരണ്‍ അദാനി പറഞ്ഞത്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.