നാല്‍പത് വര്‍ഷത്തോളം യുഎഇ പ്രവാസിയായ തമ്പാന്‍ നമ്പ്യാര്‍ അന്തരിച്ചു

JAIHIND TV DUBAI BUREAU
Friday, January 14, 2022

ദുബായ് / കണ്ണൂര്‍ : യുഎഇയില്‍ നാല്‍പത് വര്‍ഷത്തോളം പ്രവാസിയായിരുന്ന വ്യവസായി കണ്ണൂര്‍ ചെറുകുന്ന് പാലക്കില്‍ പുത്തന്‍വീട്ടില്‍ തമ്പാന്‍ നമ്പ്യാര്‍ (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് ( ജനുവരി 14 ) വൈകിട്ട് നാട്ടില്‍ നടക്കും.

യുഎഇയിലെ ബെഷവാരി ട്രേഡിംഗ് കമ്പനിയുടെ സ്ഥാപകനാണ്. ഓമനയാണ് ഭാര്യ. സന്തോഷ് ( കോസി ഗാര്‍മെന്‍റ്‌സ്, ദുബായ് ), സംഗീത ( കാനഡ ) എന്നിവര്‍ മക്കളാണ്. പ്രിയ, ജയരാജ് എന്നിവര്‍ മരുമക്കളാണ്. നിര്യാണത്തില്‍ നിരവധി പ്രവാസി സംഘടനകളും വ്യക്തികളും അനുശോചിച്ചു.

വ്യവസായി നിയാസ് കണ്ണേത്ത് നിര്യാണത്തില്‍ അനുശോചിച്ചു

ദുബായ് : ആദ്യകാല പ്രവാസിയായിരുന്ന വ്യവസായി കണ്ണൂര്‍ ചെറുകുന്ന് പാലക്കില്‍ പുത്തന്‍വീട്ടില്‍ തമ്പാന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അല്‍ നൂര്‍ ഗ്രൂപ്പ് ഓഫ് ക്‌ളീനികസ് മാനേജിംഗ് ഡയറക്ടര്‍ നിയാസ് കണ്ണേത്ത് അനുശോചനം രേഖപ്പെടുത്തി.