തലശ്ശേരി ഇരട്ട കൊലപാതകം; ലഹരി വില്പന വിവരം പോലീസിന് ചോർത്തിയെന്ന സംശയത്തെ തുടർന്ന്

Jaihind Webdesk
Saturday, November 26, 2022


കണ്ണൂര്‍: തലശ്ശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന വിവരം പോലീസിന് ചോർത്തിയെന്ന സംശയത്തെ തുടർന്ന്. റിമാന്‍റ്  റിപ്പോർട്ടിലാണ് പോലീസ് ഈ കാര്യം വ്യക്തമാക്കിയത്.
തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിമാന്‍റ്  റിപ്പോർട്ട് സമർച്ചിച്ചത്. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ 7 പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍റ്  ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി ജാക്സന്‍റെ  വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീറിന്‍റെ  മകൻ ഷാബിലാണ് ഈ വിവരം പൊലീസിനെ അറിയിച്ചെന്ന് സംശയിച്ചായിരുന്നു ആക്രമണമെന്നും റിമാന്‍റ് റിപ്പോർട്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.