കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കോഴിക്കോട് പന്തീരങ്കാവിലെ താഹക്ക് കെപിസിസി പ്രഖ്യാപിച്ച ധനസഹായം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറി. അലനും താഹയും ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരേയും എന്‍ഐഎയുടെ വായിലേക്ക് സര്‍ക്കാര്‍ വലിച്ചെറിയുകയായിരുന്നു. നിർധന കുടുംബമാണ് താഹയുടേത്. യുഎപിഎ ഒഴിവാക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. ഇരകള്‍ക്കൊപ്പം അവസാനംവരെയും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.
https://youtu.be/JdiSOiZaats