ശതാബ്ദി ആഘോഷത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനവുമായി സർക്കാർ എൽ പി സ്‌കൂൾ

Jaihind News Bureau
Saturday, January 25, 2020

ശതാബ്ദി ആഘോഷത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനവുമായി സർക്കാർ എൽ പി സ്‌കൂൾ. തിരുവനന്തപുരം പോത്തൻകോട്ടെ തച്ചപ്പള്ളി ഗവ. എല്‍ പി സ്‌കൂളാണ് വികസന പ്രവർത്തനങ്ങളിലൂടെ മാതൃകയായത്. അടൂർ പ്രകാശ് എം പി യുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വികസന പ്രവർത്തനങ്ങൾ സമർപ്പിച്ചത്. അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നാണ് കൂടുതൽ വിദ്യാർഥികളും സൗകര്യങ്ങളുമായി ഈ വികസന ഘട്ടത്തിലെത്തിയത്.

എ.കെ ആന്‍റണി, സി.ദിവാകരൻ തുടങ്ങി ജനപ്രതിനിധികളുടെ വികസന ഫണ്ടും വിവിധ സംഘടനകളുടെ സംഭാവനകളും സ്വീകരിച്ചാണ് ഒരു കോടി രൂപയുടെ വികസന പ്രവർത്തനം സാക്ഷാത്കരിച്ചത്. തച്ചപ്പള്ളി സ്‌കൂളിനെ യുപി സ്‌കൂളാക്കാനുള്ള ശ്രമം നടത്തുമെന്ന് ശതാബ്ദി സമ്മേളന ഉദ്ഘാടനം ചെയ്ത് അടൂർ പ്രകാശ് എംപി പറഞ്ഞു. സി ദിവാകൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ വേണുഗോപാലൻ നായർ അധ്യക്ഷനായിരുന്നു.