ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; സിസി ടിവി സ്ഥാപിച്ച് നിരീക്ഷണം

Jaihind Webdesk
Wednesday, June 23, 2021

ഇടുക്കി : ജില്ലയിലെ അഞ്ച് ഡാമുകള്‍ക്ക് തീവ്രവാദഭീഷണിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. രഹസ്യ അന്വേഷണ വിഭാഗം നൽകിയ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ഡാമുകള്‍ക്കാണ്  ഭീഷണി.  ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സിസി ടി.വി ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തത്സമയ ദൃശ്യങ്ങൾ സദാ നിരീക്ഷിക്കും. ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്‍ട്രോള്‍ റൂമില്‍ വിശകലനം ചെയ്യും.