കേരളത്തിന് നേരെയുള്ള ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് ബംഗ്ലൂരു പോലീസ്

Jaihind Webdesk
Saturday, April 27, 2019

കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം നൽകിയ ആളെ അറസ്റ്റ് ചെയ്തു. ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തിയാണ് അറസ്റ്റിലായത്. വിരമിച്ച സൈനികനായാണ് ഇയാൾ. ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവടങ്ങളിലാണ് ആക്രമണ ഭീഷണി ഉണ്ടെന്ന് സന്ദേശം ലഭിച്ചത്. ഇതിനായി 19 തീവ്രവാദികൾ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. ഭീകരാക്രമണ സന്ദേശം വ്യാജമാണെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. ശ്രീലങ്കയിൽ കഴിഞ്ഞ ഈസ്റ്റർ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയായിട്ടാണ് കേരളം ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്‌ഫോടനം നടത്താൻ തീവ്രവാദികൾ തയ്യാറെടുക്കന്നതെന്നാണ് സന്ദേശം ലഭിച്ചത്. കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു ഭീഷണി സന്ദശം.
ഇതെ തുർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരുന്നു.