തമിഴ്നാട്ടില്‍ ലഷ്കര്‍ ഭീകരര്‍; കേരളത്തിലും സുരക്ഷാപരിശോധന ശക്തം, ജാഗ്രതാ നിര്‍ദേശം

 

ആറ് ലഷ്കര്‍ ഭീകരർ കടൽ മാർഗം തമിഴ്‌നാട്ടിൽ എത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ സുരക്ഷ. പോലീസ് കര-വ്യോമ സേനയുടെ സഹായം തേടി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരാധനാലയങ്ങൾക്കു ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കർശനമാക്കി. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

ആറ് ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന് അനധികൃത ബോട്ടില്‍ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിലും സുരക്ഷ കർശനമാക്കിയത്. 5 ശ്രീലങ്കന്‍ പൌരന്മാരും ഒരു പാക് പൌരനുമാണ് ഭീകര സംഘത്തിലുള്ളതെന്നാണ് തമിഴ്നാട് പോലീസ് നല്‍കുന്ന സൂചന.

alertterroristLashkar-e-Taiba
Comments (0)
Add Comment