കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 10 മരണം; 67 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 487 പുതിയ രോഗികള്‍

Jaihind News Bureau
Saturday, June 6, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 10 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 254 ആയി. 487 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ ഇതുവരെയായി രോഗം ബാധിച്ചവരുടെ എണ്ണം 31,131 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9095 ആയി.

പുതിയതായി 1,005 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 19282 ആയി . 11,595 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .