മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടിത്തം ; 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു

Jaihind News Bureau
Saturday, January 9, 2021

 

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് തീപിടിത്തം ഉണ്ടായത്. ഏഴ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.