വീണ്ടും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; 74 പേരുടെ കൂട്ട നിയമനം മന്ത്രിസഭ അംഗീകരിച്ചു

Jaihind News Bureau
Wednesday, February 10, 2021

സാക്ഷരതാമിഷനിലെ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രോജക്ടര്‍ കോഓര്‍ഡിനേറ്റര്‍, അസി. കോഓര്‍ഡിനേറ്റര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, പ്യൂണ്‍ തസ്തികകളിലുള്ളവരെയാണ് സ്ഥിരപ്പെടുത്തിയത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വലിയ വിമര്‍ശനം സര്‍ക്കാര്‍ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സ്ഥിരപ്പെടുത്തല്‍.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വലിയ വിമര്‍ശനം സര്‍ക്കാര്‍ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സ്ഥിരപ്പെടുത്തല്‍. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം.

സാക്ഷരതാ മിഷനിലെ പ്രേരക്മാര്‍ ഉള്‍പെടെയുള്ള പലര്‍ക്കും കൃത്യമായ ശമ്പളം ലഭിച്ചിട്ടില്ല എന്നത് ഉള്‍പ്പെടെയുള്ള സേവന വേതന വ്യവസ്ഥകളില്‍ പലതും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഈ പരാതി നിലനില്‍ക്കെയാണ് 74 പേരെ സ്ഥിരപ്പെടുത്തല്‍.