കൊല്ലത്ത് റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് : സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Jaihind News Bureau
Saturday, February 22, 2025

കൊല്ലം കുണ്ടറയില്‍ റെയില്‍ പാളത്തിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ദേശീയപാതയോരത്ത് നിന്ന് പോസ്റ്റ് എടുത്തു കൊണ്ടുവന്നെന്ന് സംശയിക്കുന്നവരുടെ സി സി ടി വി ദൃശ്യങ്ങളാണ് ലഭിച്ചത്. കൊല്ലം കുണ്ടറയില്‍ പാളത്തിനു കുറുകെ രണ്ടിടത്ത് ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ദേശീയപാതയോരത്ത് നിന്ന് പോസ്റ്റ് എടുക്കുന്നതാണ് സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടത് . റെയില്‍പാളത്തു നിന്ന് 50 മീറ്റര്‍ അകലെമാണ് നിന്നുമാണ് കൊണ്ടവന്നതെന്നും  ദൃശ്യങ്ങളില്‍  വ്യക്തമാണ്.

പാലരുവി എക്സ്പ്രസിനെ ലക്ഷ്യം വച്ചു നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഇതിനോടൊപ്പം ഉയരുന്നുണ്ട്. രണ്ടാമത്തെയിടത്ത് ടെലിഫോണ്‍ പോസ്റ്റില്‍ ട്രെയിന്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുന്പൊരിക്കല്‍ ഇതിനു സമാനമായി ഒരു തവണ  പോസ്റ്റുകള്‍ റെയില്‍വേ ലൈയിനില്‍ കാണപ്പെട്ടിരുന്നു.  എന്നാല്‍,കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താതെ അന്ന് അവ റെയില്‍വേ പോലീസും അധികൃതരും ചേര്‍ന്ന് എടുത്തു മാറ്റുകയാണ് ഉണ്ടായത്.  റെയില്‍വേ പോലീസ് ഇതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനു സമീപമുള്ള സി സി ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്.