തെലങ്കാനയില്‍ ഒറ്റയ്ക്ക് മത്സരിച്ച 19 സീറ്റിലും സിപിഎം പിന്നില്‍

Jaihind Webdesk
Sunday, December 3, 2023

 

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആർഎസിനെ തകർത്തെറിഞ്ഞ് കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു വശത്ത് ബിജെപി തകർന്നടിഞ്ഞപ്പോള്‍ സിപിഎമ്മിന്‍റെ ദയനീയ പതനവും തെലങ്കാന കണ്ടു.  ഒറ്റയ്ക്കു മത്സരിച്ച 19 സീറ്റിലും സിപിഎം പിന്നിലാണ്. രാജസ്ഥാനിലെ രണ്ടു സീറ്റുകളിലും സിപിഎം നിലവില്‍ പിന്നിലാണ്. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച സിപിഐയുടെ സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു.