തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; 1 മണി വരെ 36.68 ശതമാനം പോളിംഗ്

Jaihind Webdesk
Thursday, November 30, 2023

 

തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1 മണി വരെ 36.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 119 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാവുകയാണ്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30-ഓടെ പുറത്ത് വരും. വോട്ടെണ്ണൽ ഞായറാഴ്ചയാണ് നടക്കുന്നത്. പ്രതീക്ഷയോടെയാണ് കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പിനെ കാണുന്നത്.