തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണം തീര്‍ന്നു; നാളെ വോട്ടെടുപ്പ്

Jaihind Webdesk
Thursday, December 6, 2018

ഹൈദരാബാദ്: രാജസ്ഥാനിലും തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന ഇരു സംസ്ഥാനങ്ങളിലും കൊട്ടിക്കലാശം പാര്‍ട്ടികളുടെ ശക്തിപ്രകടനമായി മാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ പോരാട്ടത്തിന്‍റെ അവസാന ഘട്ട വോട്ടിംഗാണ് രാജസ്ഥാനിലും തെലങ്കാനയിലും നാളെ നടക്കുന്നത്. രണ്ടിടത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് അവസാന ലാപ്പിലെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മുതിര്‍ന്ന നേതാവ് അശോക് ഗഹലോട്ടും ജനകീയ നേതാവ് സച്ചിന്‍ പൈലറ്റും രാജസ്ഥാനില്‍ പ്രചാരണം നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരി യുവനേതാവ് രേവന്ത് റെഡ്ഡി, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു എന്നിവര്‍ തെലങ്കാനയെ ഇളക്കിമറിച്ചു.

പുറത്തുവന്ന സര്‍വേകള്‍ എല്ലാം തന്നെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അനുകൂലമായി കാറ്റ് വീശുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.[yop_poll id=2]