തകർന്നു വീണ കൊച്ചി കളമശ്ശേരി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് യുഡിഎഫ് സംഘം സന്ദർശിക്കും; എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎമാരും നേതാക്കളുമാണ് രാവിലെ 10 മണിയോടെ സ്ഥലം സന്ദർശിക്കുക

Jaihind News Bureau
Friday, November 29, 2019

കൊച്ചി കളമശ്ശേരിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗം തകർന്നു വീണ സംഭവത്തിൽ യുഡിഎഫ് സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎമാരും നേതാക്കളും രാവിലെ 10 മണിയോടുകൂടിയാണ് സന്ദർശനം നടത്തുക. കെട്ടിടം പൊളിഞ്ഞുവീണതിനെക്കുറിച്ചും നിർമാണ ചുമതലയുള്ള INKELനെതിരെ ഉയർന്നിരിക്കുന്ന വ്യാപകമായ അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് യുഡിഎഫ് നേതാക്കൾ സംഭവസ്ഥലം സന്ദർശിക്കുന്നത്.