പതിനഞ്ചുകാരിക്കെതിരെ അതിക്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍

Sunday, June 5, 2022

മലപ്പുറം: മമ്പാട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റില്‍.  മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാം (57) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. നിലമ്പൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിരവധി തവണ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായി പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പോലീസിന് മൊഴി നൽകി.