ആലപ്പുഴ എസി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റ്റീ ഷോപ്പ് വെള്ളിയാഴ്ച രാത്രിയില്‍ കാര്‍ ഇടിച്ചു തകര്‍ന്നു. രാത്രിയിലായതുകൊണ്ട് ആളപായം ഒഴിവായി കൊടുപ്പുന്ന പഴുതിയില്‍ ചിറയില്‍ സുഭാഷ് രാമങ്കരി ജംഗ്ഷന് പടിഞ്ഞാറ് എസ്ബിഐക്കു സമീപം കനാല്‍ കരയില്‍ മൂന്നുവര്‍ഷമായി നടത്തിവന്നിരുന്ന കടയാണ് തകര്‍ന്നത്.
എസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. റോഡിന്‍റെ പണിയിലുണ്ടായ പാകപ്പിഴയാണ് ഇങ്ങനെ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.