KSRTC തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ ടി.ഡി.എഫിന്‍റെ പ്രതിഷേധം

Jaihind News Bureau
Monday, September 9, 2019

 

കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ ടി.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. കോടിക്കണക്കിന് രൂപ ചിലവഴിച്ച് ഓണാഘോഷം നടത്തുന്ന സർക്കാർ കെ.എസ്.ആർ.ടിസി തൊഴിലാളികളുടെ ശമ്പളവും ബോണസും നൽകാൻ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ഡി.എഫ് വർക്കിംഗ് ചെയർമാൻ അർ.ശശിധരൻ വൈസ് ചെയർമാൻ സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു.