ധന പ്രതിസന്ധിയുടെ പേരില്‍ നികുതി കൊള്ള; ബജറ്റിനു പിന്നാലെ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, February 3, 2023

തിരുവനന്തപുരം : ബജറ്റിനു പിന്നാലെ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ധന പ്രതിസന്ധിയുടെ പേരില്‍ നികുതി കൊള്ളയാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അശാസ്ത്രിയ നികുതി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് . വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ജനത്തെ കൂടുതല്‍ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്.  മദ്യ വില ഉയരുമ്പോള്‍ ആളുകള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും പ്രതിപക്ഷ നേതാവ് പങ്കുവെച്ചു. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശന്‍ പ്രഖ്യാപിച്ചു .
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് വിശ്വാസ്യതയില്ല. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെ അതിന്റെ പേരില്‍ നികുതി കൊള്ളയാണ് നടക്കുന്നത്.

കിഫ്ബിയുടെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.  ബജറ്റിനകത്തേക്ക് കിഫ്ബി പ്രഖ്യാപനങ്ങള്‍ വന്നു. പിന്നെ എന്തിനാണ് കിഫ്ബിയെന്നും വിഡി സതീശന്‍ ചോദിച്ച
യഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നും അകന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.