രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതം ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള  നീക്കമെന്ന് താരിഖ് അൻവർ

Jaihind News Bureau
Thursday, December 3, 2020

 

തൃശൂർ : ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള  നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തില്‍ യുഡിഎഫിന് വെൽഫയർ പാർട്ടിയുമായി സഖ്യമില്ല. കോൺഗ്രസിലെ വിമത പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ തന്നെ പരിഹരിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും താരിഖ് അൻവർ തൃശൂരിൽ പറഞ്ഞു.