താനൂര്‍ ബോട്ടപകടം; ജസ്റ്റീസ് മോഹനനെ അന്വേഷണക്കമ്മീഷനാക്കിയത് അന്വേഷണം അട്ടിമറിക്കാന്‍: രമേശ് ചെന്നിത്തല

Friday, May 12, 2023

തിരുവനന്തപുരം: താനൂര്‍ ബോട്ടപടകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍റെ  ചെയര്‍മാനായി ജസ്റ്റീസ് വി.കെ. മോഹനനെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരായ ജുഡീഷ്യല്‍ അന്വേഷണവും ജസ്റ്റീസ് മോഹനായിരുന്നു. അന്ന് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ വച്ചത്. അതേ ജഡ്ജി തന്നെ ബോട്ടപകടവും അന്വേഷിക്കുന്നത് സര്‍ക്കാരിന്റെ വീഴ്ച മറച്ചു വയ്ക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.