മലപ്പുറം: താനൂര്‍ ബോട്ടപകടം അധികാരി വർഗ്ഗത്തിന്റെ അനാസ്‌ഥ കാരണം സംഭവിച്ചതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്. മരണപ്പെട്ടവർ അല്ലാ..? അധികാരി വർഗ്ഗത്തിന്റെ അനാസ്‌ഥ കാരണം കൊല്ലപ്പെട്ടവരാണ് താനൂര്‍ ദുരന്തത്തില്‍ പെട്ടവരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സി പി എം നേതാവിന്‍റെ അനിയൻ ആണ് ബോട്ടിന്‍റെ ഉടമ എന്നത് കൊണ്ട് നിയമ സംവിധാനങ്ങൾ ഈ അനധികൃത സംവിധാനത്തിന് മുന്നിൽ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടമെന്ന് വി എസ് ജോയ് പറഞ്ഞു. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു. ഒരു മാസം മുൻപ് വരെ ആ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സർവീസ് നടന്നത്. ക്ഷണിച്ച് വരുത്തിയ ഈ അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും വിഎസ് ജോയ് പറഞ്ഞു.
വാര്‍ത്ത കുറിപ്പിന്‍റെ പൂര്‍ണ രൂപം
താനൂർ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ
മരണപ്പെട്ടവർ അല്ലാ..?
അധികാരി വർഗ്ഗത്തിന്റെ അനാസ്‌ഥ കാരണം കൊല്ലപ്പെട്ടവർ..
അപകടത്തിൽ പെട്ട അറ്റ്ലാന്റ എന്ന പേരുള്ള ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ല. മറിച്ചു മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു അൽട്രേഷൻ നടത്തി ഉണ്ടാക്കിയതാണ്.
മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു.ഒരു മാസം മുൻപ് വരെ ആ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സർവീസ് നടന്നത്.പരാതി വന്നപ്പോൾ മന്ത്രി ഓഫിസ് ഇടപടാണ് അനുമതി നൽകിയത് എന്ന് പറയപ്പെടുന്നു..
18 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ആറേ കാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേ കാൽ വരെ ആളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്.
പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സി പി എം നേതാവിന്‍റെ അനിയൻ ആണ് ബോട്ടിന്‍റെ ഉടമ എന്നത് കൊണ്ട് നിയമ സംവിധാനങ്ങൾ ഈ അനധികൃത സംവിധാനത്തിന് മുന്നിൽ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം..
അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം..