ബെംഗളൂരു : കർണാടക ബിജെപി സർക്കാരിനെതിരെ സമരവുമായി തമിഴ്നാട് ബിജെപി. കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിന് എതിരെയാണ് തഞ്ചാവൂരിൽ തമിഴ്നാട് ബിജെപിയുടെ സമരം. അണക്കെട്ടിനെതിരെ ഡിഎംകെയും എഐഡിഎംകെയുമുൾപ്പെടെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം വലിയ പ്രതിഷേധങ്ങളുമായി ഇതിനോടകം തന്നെ രംഗത്തുണ്ട്.
മറ്റ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും കർണ്ണാടക സർക്കാരിന്‍റെ നിലപാടിനെതിരെ സമരം ചെയ്യുമ്പോള്‍ ജനങ്ങള്‍ എതിരാകുമെന്ന് ഭയന്ന് മറ്റ് വഴികളില്ലാതെയാണ് ബിജെപി സമരത്തിന് ഒരുങ്ങുന്നതെന്ന വിമർശനം ഉയരുന്നുണ്ട്. മേക്കേദാട്ടു അണക്കെട്ട് വന്നാൽ കാവേരിയിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കർഷകര്‍ ദുരിതത്തില്‍ ആകുമെന്നുള്ള ആശങ്കയെ തുടർന്നാണ് തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നത്.
എന്നാൽ ആര് പ്രതിഷേധിച്ചാലും അണക്കെട്ട് നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിലപാട് .
ർ