മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടുമെന്ന നയപ്രഖ്യാപനം : തമിഴ്നാട് സുപ്രീം കോടതിയിലേക്ക്

സംസ്ഥാന സർക്കാരിന്‍റെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിലേക്ക് . മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടുമെന്ന പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപനമാണ് തമിഴനാട് സർക്കാരിനെ പ്രകോപിപ്പിച്ചത്.

കേരളത്തിന്‍റേത് ഏകപക്ഷീയമായ  പ്രഖ്യാപനമെന്നും  എതിർക്കുമെന്നുമാണ്  തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍റെ  നിലപാട്. ഗവർണറുടെ നയപ്രഖ്യാപനം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നുമാണ്  തമിഴ്നാട് സർക്കാരിന്‍റെ വാദം.

Comments (0)
Add Comment