പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ആശംസകളുമായി തമിഴ് സൂപ്പർതാരം വിജയ്

Jaihind Webdesk
Wednesday, June 26, 2024

 

തമിഴ്നാട്: ലോക് സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ആശംസകളുമായി തമിഴ് സൂപ്പർതാരം വിജയ്.  ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനാണ് താരം കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അഭിനന്ദിച്ചത്. രാജ്യത്തെ ജനങ്ങളെ മികച്ചതായി സേവിക്കാനാകട്ടെയെന്നും വിജയ് ആശംസിച്ചു. തമിഴക വെട്രി കഴകം അധ്യക്ഷനായ താരം രാഷ്‍ട്രീയത്തില്‍ സജീവമായിരിക്കുകയാണ്.