മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളുമായി തമിഴ്നാട്

ചെന്നൈ : മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റും വാക്സിന്‍ സര്‍ട്ടിഫിക്കറ്റും വേണം. മറ്റന്നാള്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് പുതിയ നിബന്ധന.

അതേസമയം കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റൈനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം .കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക.

Comments (0)
Add Comment