സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാന്‍ ഒരുങ്ങി തമിഴ്നാട്

Jaihind Webdesk
Saturday, June 12, 2021

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കും. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ബ്രാഹ്മണരല്ലാത്ത അര്‍ച്ചകരുടെ നിയമനങ്ങളിലേക്കാണ് സ്ത്രീകളേയും പരിഗണിക്കുന്നത്.  താത്പര്യമുള്ള സ്ത്രീകള്‍ക്ക്  പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം  നിയമനം നല്‍കുമെന്ന് തമിഴ്നാട് ദേവസ്വംമന്ത്രി പി.കെ ശേഖർ ബാബു പറഞ്ഞു. ഹിന്ദുമതത്തില്‍പെട്ട ഏതുവിഭാഗക്കാര്‍ക്കും അപേക്ഷ നല്‍കാമെന്നും മന്ത്രി അറിയിച്ചു.