രാഹുല്‍ ഗാന്ധിക്ക് തമിഴകത്തിന്‍റെ സ്‌നേഹോഷ്മള വരവേല്‍പ്പ് ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Jaihind News Bureau
Thursday, January 14, 2021

 

ചെന്നൈ : കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്‌നേഹോഷ്മള വരവേല്‍പ്പ്. തമിഴ് ജനതയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. തമിഴകത്തിന്‍റെ പാരമ്പര്യവും രുചിയും അടുത്തറിഞ്ഞ രാഹുല്‍ ഗാന്ധി ജെല്ലിക്കെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. മധുരയിൽ ജെല്ലിക്കെട്ടിലും പൊങ്കൽ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു.   സംഘടനാകാര്യ ചുമതയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും രാഹുൽ ഗാന്ധിക്ക് ഒപ്പം തമിഴ്നാട്ടിൽ എത്തി.