തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി

Jaihind News Bureau
Wednesday, February 24, 2021

 

ന്യൂഡൽഹി : കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഉമ്മന്‍ ചാണ്ടിക്ക് നിർണായക ചുമതല നൽകി എ.ഐ.സി.സി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുമായുളള സീറ്റ് വിഭജന ചർച്ചകൾക്ക് ഉമ്മൻ ചാണ്ടിയെയും രണ്‍ദീപ് സിംഗ് സുർജെവാലയെയും എ.ഐ.സി.സി നേതൃത്വം ചുമതലപ്പെടുത്തി. ചർച്ചകള്‍ക്കായി ഇരുവരും ചെന്നൈയിലെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നേട്ടമുണ്ടാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ഫലപ്രദമായി തുടരുകയാണ് ലക്ഷ്യം. പുതുച്ചേരിയിൽ സഖ്യം തുടരാനുള്ള സാധ്യതയും തേടും. ഡി.എം.കെയുമായുളള ചർച്ചയ്‌ക്ക് മുമ്പ് ഉമ്മൻ ചാണ്ടിയും സുർജേവാലയും ഉൾപ്പെടെയുളളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്ത് മണ്ഡലങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും.