കാവി ധരിപ്പിച്ച തിരുവള്ളുവരുടെ  ചിത്രം നീക്കി ; പഴയത് പുനഃസ്ഥാപിച്ച് ഡിഎംകെ സർക്കാർ

Jaihind Webdesk
Friday, June 18, 2021

ചെന്നൈ : കാവി വസ്ത്രമണിഞ്ഞ തരത്തിലുള്ള കവി തിരുവള്ളുവരുടെ  ചിത്രം നീക്കം ചെയ്ത് ഡിഎംകെ സർക്കാർ. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലാണ് കാവി അണിഞ്ഞ തിരുവള്ളുവരുടെ ചിത്രം സ്ഥാപിച്ചിരുന്നത്. ഇതിന് പകരം വെള്ള വസ്‌ത്രം ധരിച്ച തിരുവള്ളുവരിന്റെ ചിത്രമാണ് പുതിയതായി സ്ഥാപിച്ചത്.

 

തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി മുൻപ് പ്രചരിപ്പിച്ചത് വൻ വിവാദമായിരുന്നു. തിരുവള്ളുവരിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുൻപ് തന്നെ എം.കെ സ്‌റ്റാലിൽ വ്യക്തമാക്കിയിരുന്നു.