പ്രണയവും വിരഹവും കലര്‍ന്ന ദൂരിക; ഹരിചരണ്‍ ആലപിച്ച തമിഴ് ആല്‍ബം ശ്രദ്ധേയമാകുന്നു

Jaihind Webdesk
Sunday, June 27, 2021

 

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി തമിഴ് മ്യൂസിക് വിഡിയോ ദൂരിക. പ്രണയവും വിരഹവും കലര്‍ന്ന മനോഹരഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ്. തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഐ തിങ്ക് സ്റ്റുഡിയോ നിര്‍മിച്ച ദൂരികയുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുന്നത് അഫിന്‍ ആണ്. വേളിക്ക് വെളുപ്പാന്‍ കാലം, ബോളിവുഡ് ചിത്രം 83, എന്നീ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് വരവറിയിച്ച ശ്വേതാ വിനോദും, മോഡലും നടനുമായ ഷബീബ് ഷഹീര്‍ എന്നിവരാണ് ദൂരികയില്‍ അഭിനയിച്ചിരിക്കുന്നത്.

ദൂരികയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്ഹിമല്‍ മോഹനാണ്. എഡിറ്റിംഗ് – ഹരി ദേവകി, ആര്‍ട്ട്- അമലേഷ് തുടങ്ങി ഒരുപിടി മലയാളി കൂട്ടായ്മയാണ് ആല്‍ബത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ടര ലക്ഷത്തോളം ആളുകള്‍ ദൂരിക യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോയ്ക്ക്  ലഭിക്കുന്നത്.