ബാലികയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം തടവ്; സംഭവം തൃശൂരില്‍

Thursday, November 24, 2022

തൃശ്ശൂര്‍: യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കാൻ വന്ന ബാലികയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം തടവും 25000/ രൂപ പിഴയും ശിക്ഷ. തൃശൂർ തളിക്കുളം സ്വദേശി രാജനെതിരെയാണ് ശിക്ഷാ വിധി.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി റീന ദാസിന്‍റേതാണ് ഉത്തരവ്.  2015 ജൂൺ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ ബാലിക വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.