ടി 20 കിരീടം ഇംഗ്ലണ്ടിന്; പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് 5 വിക്കറ്റിന്

Jaihind Webdesk
Sunday, November 13, 2022

മെല്‍ബണ്‍ : ടി20 ലോകകപ്പില്‍  ഇംഗ്ലണ്ട് ചാമ്പ്യന്മാര്‍. ആവേശ ഫൈനലില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.  138 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യത്തില്‍ എത്തിയത്. ബെൻ സ്റ്റോക് പുറത്താകാതെ 52 റണ്‍സ് നേടി. ഇതോടെ ഒരേ സമയം ഏകദിന, ട്വന്‍റി 20 കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.

സ്കോര്‍ : പാക്കിസ്ഥാന്‍ 137/7  ,   ഇംഗ്ലണ്ട്  138/5

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 137 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28ഉം മുഹമ്മദ് റിസ്‌വാന്‍ 15ഉം റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറില്‍ 12 റണ്‍സിന് മൂന്നും ആദില്‍ റഷീദ് നാലോവറില്‍ 22 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ സെമി ജയിച്ച ടീമില്‍ പാക്കിസ്ഥാനും മാറ്റമൊന്നും വരുത്തിയിട്ടില്ല.

ടീം ഇംഗ്ലണ്ട്-  ജോസ് ബട്‍ലര്‍ (ക്യാപ്റ്റൻ), അലക്സ് ഹെയ്ൽസ്, ഫിലിപ് സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൻ, മൊയീൻ അലി, സാം കറൻ, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ആദിൽ റാഷിദ്.

ടീം പാക്കിസ്ഥാൻ-  ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്‍വാൻ, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തികർ അഹമ്മദ്, ശതബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.