കെഎസ്ഇബി ലോക്ക്ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി നൽകണമെന്ന് ടി.സിദ്ദിഖ്

Jaihind News Bureau
Wednesday, May 13, 2020

ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി കെഎസ്ഇബി ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ്‌ ടി.സിദ്ദിഖ്. സാധാരണക്കാരന് താങ്ങാനാവാത്ത തുകയാണ് കെഎസ്ഇ ബി അടിച്ചേൽപ്പിക്കുന്നത്. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപെട്ട് ഈ വെള്ളിയാഴ്ച ‘പകൽപന്തം’ എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ടി.സിദ്ദിഖ് കോഴിക്കോട് പറഞ്ഞു.