സിപിഎമ്മും ക്വട്ടേഷന്‍ സംഘങ്ങളുമായി ഗാഢബന്ധം ; പാര്‍ട്ടി ഓഫീസുകള്‍ കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനുള്ള കേന്ദ്രങ്ങളായി : ടി.സിദ്ദിഖ്

Jaihind Webdesk
Sunday, June 27, 2021

കോഴിക്കോട് : സിപിഎമ്മും ക്വട്ടേഷന്‍ സംഘങ്ങളുമായി ഗാഢമായ ബന്ധമാണുള്ളതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും എല്ലാം സിപിഎമ്മിന്റെ ഡിഫന്‍സ് സ്‌കാഡിലുള്ളവരാണ്. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനുള്ള കേന്ദ്രങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊള്ളസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും സിപിഎമ്മിന്റെ വളര്‍ത്ത് പുത്രന്മാരാണ്. ഒരിക്കലും പിരിയാന്‍ കഴിയാത്തത്ര ബന്ധമാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.