മികച്ച രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണ് ടി പത്മനാഭന്‍ : കെ സുധാകരൻ എം പി

Saturday, June 12, 2021

കണ്ണൂർ : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എംപി കഥാകൃത്ത് ടി.പത്മനാഭനെ സന്ദർശിച്ചു. കണ്ണൂർ പൊടിക്കുണ്ടിലെ അദ്ദേഹത്തിന്‍റെ  വീട്ടിലെത്തിയാണ് കൂടിക്കാഴ്ച് നടത്തിയത്. ഒരു മണിക്കൂറോളം സന്ദർശനം  നീണ്ടു. മികച്ച രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണ് ടി. പത്മനാഭനെന്ന് കെ സുധാകരൻ പറഞ്ഞു. അദ്ദേത്തിന്‍റെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുന്നതിനാണ് വന്നതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.