സാഹിത്യ കുലപതി ടി.പത്മനാഭൻ ഡി.സി.സി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് 1 ലക്ഷം രൂപ നല്കി

Jaihind News Bureau
Monday, December 23, 2019

നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്‍റെ നിർമ്മാണ ഫണ്ടിലേക്ക് സാംസ്ക്കാരിക കേരളത്തിന്‍റെ നിറസാന്നിധ്യം സാഹിത്യ കുലപതി ടി.പത്മനാഭൻ 1 ലക്ഷം രൂപ സംഭാവന നല്കി.

2020 ജനുവരി മാസത്തിൽ ഉദ്ഘാടനം നടത്താൻ ഒരുങ്ങുന്ന ഡി.സി.സി ഓഫീസ് കെട്ടിടത്തിന്റെ അവസാനഘട്ട മിനുക്ക് പണികൾ നടന്ന് കൊണ്ടിരിക്കുകയാണ്.

സാഹിത്യ നായകൻ ടി.പത്മനാഭൻ വിട്ടിൽ വച്ചാണ് തുക ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ ഏല്‍പിച്ചത്. കെ.പി.സി.സി മെമ്പർ കെ.പ്രമോദ് തദവസരത്തിൽ സന്നിഹിതനായിരുന്നു.