ടി എൻ പ്രതാപന് പുതിയ ചുമതല; ഇനി കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനം

Jaihind Webdesk
Tuesday, March 12, 2024

തൃശൂർ: തൃശൂർ എംപി ടി എൻ പ്രതാപന് പുതിയ ചുമതല നല്‍കി ഹൈക്കമാന്‍ഡ്.  കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് നല്‍കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇത് സമ്മതിച്ച പ്രൊപ്പോസൽ അംഗീകരിച്ചത്. കെ മുരളീധരന്‍ തൃശൂര്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് പ്രതാപന് പുതിയ ചുമതല നല്‍കിയത്. കെ. മുരളീധരന് വേണ്ടി പ്രചാരണ രംഗത്ത് സജീവമാണ് ടി.എന്‍.പ്രതാപന്‍.