ടി.ഐ.മധുസൂദനൻ എംഎൽഎ ഗൃഹസന്ദർശന പരിപാടി ഒഴിവാക്കിയെന്ന വാർത്ത ഷെയർ ചെയ്തു; ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി

Jaihind Webdesk
Sunday, January 8, 2023

കണ്ണൂര്‍ : പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനൻ ഗൃഹസന്ദർശന പരിപാടി ഒഴിവാക്കിയെന്ന വാർത്ത ഷെയർ ചെയ്തതിന് ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി. കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി. വിജയന്‍റെ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. മധുസൂദനൻ എംഎൽഎ ഗൃഹസന്ദർശന പരിപാടി ഒഴിവാക്കിയെന്ന വാർത്ത പൊതുപ്രവര്‍ത്തകന്‍ ജോബി പീറ്റർ ഷെയർ ചെയ്തിരുന്നു. വാർത്ത പിൻവലിച്ചില്ലെങ്കിൽ ചിത്രം മാറുമെന്നാണ് പൊതുപ്രവർത്തകനായ ജോബി പീറ്ററോട് ടി. വിജയൻ പറയുന്നത്.

കണ്ണൂര്‍ ആലപ്പടമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന മത്സ്യസംസ്കാരണ യൂണിറ്റിനെതിരെ  പ്രതിഷേധം നടക്കുന്നുണ്ട്. ഒരു സിപിഎം അനുകൂല കമ്പനിയാണ് മത്സ്യസംസ്കരണ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതെന്നും ഇക്കാരണത്താൽ പ്രതിഷേധം ഭയന്ന്  എംഎൽഎ ടി.ഐ മധുസൂദ്ദനൻ പ്രദേശത്തെ ഗൃഹസന്ദർശന പരിപാടിയിൽ നിന്നും മാറി നില്‍ക്കുന്നു എന്നതായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത.  ഇതാണ് ജോബി വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്.