പ്രളയ ദുരിതബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകളുമായി എസ്‌വൈഎസ്‌ തിരുവനന്തപുരം ജില്ലാ സാന്ത്വനം വളന്‍റിയര്‍മാര്‍

Thursday, October 21, 2021

 

തിരുവനന്തപുരം : പ്രളയ ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി എസ്‌വൈഎസ്‌ തിരുവനന്തപുരം ജില്ലാ സാന്ത്വനം സംഘത്തിന്‍റെ നേതൃത്വത്തില്‍ വളന്‍റിയര്‍മാര്‍ കോട്ടയത്തേക്ക്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യകിറ്റുകളുമായാണ് ജില്ലാ സാന്ത്വനം സെക്രട്ടറി മുഹമ്മദ് ജാസ്മിന്‍റെ നേതൃത്വത്തില്‍ വളന്‍റിയര്‍മാര്‍ പുറപ്പെട്ടത്. സംസ്ഥാന സെക്രട്ടറി നേമം സിദ്ദിഖ് സഖാഫി സംഘത്തെ യാത്രയാക്കി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സുല്‍ഫിക്കര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സനുജ് വഴിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.