സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ദുബായിൽ അന്തരിച്ചു ; കബറടക്കം കേരളത്തിൽ ; അനുശോചിച്ച് പ്രവാസി സംഘടനകൾ

Jaihind Webdesk
Wednesday, April 28, 2021

ദുബായ് : ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റും യുഎഇയിലെ മത-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (67) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് ദുബായിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങള്‍ യുഎഇ സുന്നി കൗണ്‍സില്‍ മുഖ്യ രക്ഷാധികാരിയും ദുബായ് കെഎംസിസി ഉപദേശക സമിതിയംഗവും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (എയിം) ട്രഷററുമായിരുന്നു.
ഉമ്മു ഹബീബയാണ് ഭാര്യ. മക്കള്‍: സിറാജ്, സയ്യിദ് ജലാലുദ്ദീന്‍, യാസീന്‍, ആമിന, മിസ്ബാഹ്, സുബൈര്‍, നബ്ഹാന്‍.
മരുമകന്‍: സഗീര്‍. സഹോദരങ്ങള്‍: സയ്യിദ് സകരിയ്യ തങ്ങള്‍ (ദുബായ്), സയ്യിദ് ഷാഫി തങ്ങള്‍ (മദീന). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ദുബായ് സുന്നി സെന്റര്‍ ഭാരാവാഹികള്‍ അറിയിച്ചു.