തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അത് ഓരൊ ദിവസവും അദ്ദേഹം തെളിയിക്കുകയാണ്. ഇക്കാര്യത്തില്‍ ദേവസ്വം പ്രസിഡന്റിന്റെ നടപടി തൃപ്തികരമല്ല. സര്‍ക്കാര്‍ നിലപാടും തൃപ്തികരമല്ല. സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്. കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. ഹൈകോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും കെ പി സി സി പ്രസിഡന്റ് കണ്ണൂരില്‍ പറഞ്ഞു.
വിവാദത്തിന്റെ കേന്ദ്രബിന്ദുവില്‍ നില്ക്കുന്ന ഉണ്ണികൃഷ്ണന് പോറ്റിയെന്ന ദുരൂഹ വ്യക്തിത്വം ശബരിമലയില്‍ ഇത്രമേല്‍ സ്വാധീനം നേടിയതെങ്ങനെ എന്ന ചോദ്യം, ഭരണകക്ഷിയുടെ നെഞ്ചില്‍ തറയ്ക്കുന്ന മുള്ളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ദേവസ്വം പ്രസിഡന്റുമാരും ബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും സി.പി.എമ്മിന്റെ നോമിനികളായിരിക്കെ, ഈ ‘നിഗൂഢ വ്യക്തിത്വത്തിന്’ രാഷ്ട്രീയ സംരക്ഷണം നല്‍കിയതാര്? ഈ ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറാന്‍ സി.പി.എമ്മിന് കഴിയില്ല.