സ്വപ്നാ സുരേഷിന്‍റെ ലൈംഗിക ആരോപണം; ഒളിച്ചുകളി തുടര്‍ന്ന് സിപിഎം നേതാക്കൾ; മാനനഷ്ടക്കേസ് നൽകാത്തതിൽ പാർട്ടിക്കുള്ളിലും അതൃപ്തി

Jaihind Webdesk
Monday, December 12, 2022

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ എംഎൽഎ , സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്,  മുൻ സീപിക്റും ഇപ്പോഴത്തെ നോർക്ക ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗിക ആരോപണം ഉന്നയിച്ചത്  “കടകംപള്ളി സുരേന്ദ്രനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല, തോമസ് ഐസക് മുന്നാറിലേക്ക് ക്ഷണിച്ചു, സ്പീക്കറായിരുന്ന കാലയളവിൽ പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിൽ മദ്യപാനം നടത്തി, മോശമായി പെരുമാറി” തുടങ്ങിയ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. ദ്യശ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും പരസ്യമായി തന്നെ അവർ ഈ ആരോപണം ഉന്നയിച്ചിരുന്നു. പല തവണ ഈ ആരോപണങ്ങൾ പരസ്യമായി ആവർത്തിക്കുകയും ചെയ്തു എന്നാൽ ആരോപണങ്ങൾ വ്യക്തമായി നിഷേധിക്കാൻ മൂന്ന് പേരും തയറായില്ല.  കടകംപള്ളി സുരേന്ദ്രൻ സ്വപ്നയെ പരോക്ഷമായി ന്യായീകരിക്കുയും ചെയ്തു.

https://youtu.be/QzFhBOxbsKQ

തോമസ് ഐസക് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണങ്ങൾക്കെതിരെ വിശദീകരണം നൽകിയത് . സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെയുള്ള ശ്രീരാമകൃഷ്ണന്‍റെ  ഫേസ് ബുക്ക് പോസ്റ്റിന് എതിരെ ശ്രീരാമക്ഷ്ണൻ മദ്യപിക്കുന്ന ദ്യശ്യങ്ങൾ പുറത്ത് വിട്ടാണ് സ്വപ്ന തിരിച്ചടിച്ചത്. തന്‍റെ  ആരോപണങ്ങളിൽ ഉറച്ച് നിന്ന് സ്വപ്ന ആരോപണങ്ങൾ നിഷേധിച്ചാൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്ന് വെല്ലു വിളിക്കയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൂന്നു പേരോടും സ്വപ്നയ്ക്ക് എതിരെ മാനനഷ്ട കേസ് നൽകാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചത്.

പൊതു സമൂഹത്തിന് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ ഇത് ആവശ്യമാണന്നായിരുന്നു സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ . എം വി ഗോവിന്ദൻ സി പി എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് ഈ നിർദേശം ഉണ്ടായത്. എന്നാൽ ഇതു വരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ മൂവരും തയ്യാറായിട്ടില്ല.  ഇക്കാര്യത്തിൽ സംസ്ഥാന നേത്യത്വം കടുത്ത അത്യപ്തിയിലാണ്. കേസ് ഫയൽ ചെയ്തെങ്കിൽ ആരോപണം ശരിയെന്ന് ജനം വിശ്വസിക്കും ഇത് പാർട്ടിക്ക് തിരിച്ചടിയാകും.

മാധ്യമങ്ങളിലൂടെ സ്വപ്ന പുരേഷ് ആരോപണങ്ങൾ ആവർത്തിച്ചിട്ടും സി പി എം നേതാക്കൾ മൗനം പാലിക്കുകയാണ്. മാനനഷ്ട കേസ് ഫയൽ ചെയ്താൽ കൂടുതൽ ആരോപണങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് നേതാക്കൾ . വ്യാജ ആരോപണങ്ങൾ ആണങ്കിൽ എന്ത് കൊണ്ട് പോലീസിൽ പരാതി നൽകിയില്ല എന്ന ചോദ്യവും ഉയരും.  ആരോപണങ്ങൾ നേതാക്കൾ തന്നെ നേരിടുമെന്ന് പറയുന്ന പാർട്ടി നേത്യത്വത്തിന്‍റെ  നിർദേശവും ഇക്കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ല. പാർട്ടിക്ക് നിരവധി നിയമ വിദ്ഗദർ ഉണ്ടായിട്ടും നേതാകൾക്ക് അനക്കമില്ല. ഏതായാലും മാനനഷ്ട കേസ് നൽകാത്ത നേതാക്കളുടെ നിലപാടിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അത്യപ്തിയുണ്ട്.  സ്വപ്നയക്ക് മുന്നിൽ കീഴടങ്ങാത്ത സമീപനമാണ് ഈ നിലപാടെന്നും പാർട്ടിക്കുള്ളിൽ ആക്ഷേപം ഉണ്ട് .